banner

പെരുമണിൽ ട്രെയിൽ തട്ടി മധ്യവയസ്കൻ മരിച്ചു

പെരുമൺ : പെരുമൺ റെയിൽവേ സ്റ്റേഷന് സമീപം വയോധികൻ ട്രെയിൻ തട്ടി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജഗോപാലൻ (50) ആണ് പെരുമണിൽ ട്രെയിൻ തട്ടി മരിച്ചത്. രാവിലെ 10 മണി കഴിയേ ആയിരുന്നു അപകടം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുമ്പ് പാളം മുറിച്ചുകടക്കവേ രണ്ട് യുവാക്കൾ അപകടത്തിൽപ്പെട്ടിരുന്നു ഇതിൽ ഒരാൾ മരിക്കുകയും മറ്റേയാൾക്ക് ഗുരുതര പരിക്കേറ്റ് ചികിത്സ തേടുകയും ചെയ്തിരുന്നു. 



إرسال تعليق

0 تعليقات