banner

കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി, യാത്രക്കാർ സുരക്ഷിതർ

പൂഞ്ഞാർ : സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലെ വെള്ളക്കെട്ട് മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ്സാണ്  പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ടിൽ അകപ്പെട്ടത്. ഇതിൽ പകുതിയോളം മുങ്ങിയ ബസ്സിൽ നിന്നും യാത്രക്കാരെ പ്രദേശവാസികൾ ചേർന്ന് പുറത്തെത്തിച്ചു. ഇവിടെ ഒരാൾ പൊക്കത്തിൽ വെള്ളക്കെട്ട് തുടരുകയാണ്.

ഇതിനിടയിൽ ഈരാറ്റുപേട്ട പാലാ റോഡ് ശക്തമായ മഴയെ തുടർന്ന് വെള്ളത്തിലായി. പനയ്ക്കപ്പാലത്തും റോഡിലേക്ക് മുഴുവനായും വെള്ളംകയറി. ഇവിടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇത് തുടരുകയാണ്.
അമ്പാറ ദീപ്തി ഭാഗത്തും വെള്ളംകയറി.

കൂട്ടിക്കലിൽ രക്ഷാ പ്രവർത്തനത്തിന് പൊലീസ് ഫയർഫോഴ്‌സിനെ നിയോഗിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താനാണ് നീക്കം. പൂഞ്ഞാർ തെക്കേക്കര ഇടമല സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

flood Kerala

إرسال تعليق

0 تعليقات