banner

ബൈക്കും കാറും കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


തിരുവനന്തപുരം : ചന്തവിളയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എംബിബിഎസ് വിദ്യാർത്ഥിയായ നിതിൻ ഹരിയാണ് മരിച്ചത്. എറണാകുളം, കോതമംഗലം സ്വദേശിയായ ഇദ്ദേേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സഹയാത്രികനായ കൊട്ടാരക്കര സ്വദേശി വിഷ്ണുവിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ ഇരുവരും ബൈക്കിൽ ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ ആയിരുന്നു അപകടം.

ഇന്ന് പുലർച്ചെ നാലു മണി കഴിയേ ചന്തവിള കിൻഫ്ര പാർക്കിന് സമീപമായിരുന്നു അപകടം. നിതിനും സൃഹുത്തും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.  നിതിൻ്റെ മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്

إرسال تعليق

0 تعليقات