കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അമല്‍ സ്വാലിഹും, ഒല്ലൂക്കര സ്വദേശികളായ ഗൂഢാലോചനയില്‍ പങ്കുള്ള മറ്റ് രണ്ടു പേരുമാണ് അറസ്റ്റിലായത്. മത്സ്യ വില്‍പനക്കിടെയാണ് എസ്ഡിപിഐ സംഘം ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയില്‍ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകര്‍ത്തു. കഴുത്തിലും തോളിലും ഉള്‍പ്പെടെ ശരീരമാസകലം ഷമീറിന് നിരവധി വെട്ടേറ്റിരുന്നു.
0 تعليقات