banner

കൊല്ലത്ത് 'ആകാശവാണിയുടെ' റേഡിയോ നിലയത്തിൽ മോഷണം, രണ്ട് പേർ പിടിയിൽ

കൊല്ലം : ആകാശവാണിയുടെ പുനലൂരുള്ള റേഡിയോ നിലയത്തിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കോപ്പർ വയറുകളും, ഇരുമ്പ് കമ്പികളും മോഷണം പോയതായി കാണിച്ച് പുനലൂർ പൊലീസിന് അധികൃതർ നൽകിയ പരാതിന്മേലാണ് നടപടി.

പുനലൂർ, തൊളിക്കോട് പരവട്ടം എന്ന സ്ഥലത്ത് സരസ്വതി നിലയത്തിൽ  ചന്ദ്രൻ (39), പിറവന്തൂർ, പിറവന്തൂർ LP സ്കൂളിന് സമീപം നിശാ ഭവനിൽ ബാബു എന്ന് വിളിക്കുന്ന നിഷാദ് (38) എന്നിവരാണ് പുനലൂർ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം, പ്രതികൾ പുനലൂരിലെ റേഡിയോ നിലയത്തിൽ  അതിക്രമിച്ച് കയറുകയും ഇവിടെ സൂക്ഷിച്ചിരുന്ന കോപ്പർ വയറുകളും, ഇരുമ്പ് കമ്പികളും മോഷ്ടിക്കുകയുമായിരുന്നു പ്രതികളെ പുനലൂർ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

إرسال تعليق

0 تعليقات