banner

അഞ്ചുതെങ്ങിൽ, കടൽത്തീരത്തെ പാറയിടുക്കിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെെത്തി

വർക്കല : കടൽത്തീരത്തെ പാറയിടുക്കിൽ അജ്ഞാത മൃതദേഹം കണ്ടെെത്തി.  ഇന്ന് ഉച്ചയോടെ അഞ്ചുതെങ്ങിൽ മത്സ്യ ബന്ധന തൊഴിലാളികളാണ്‌ മൃതദേഹം കണ്ടെെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ചുതെങ്ങ് മുതലപ്പൊഴി കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപത്തെ കടൽതീരത്തെ പാറയിടുക്കിൽ നിന്നാണ് അജ്ഞാതമൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് പാറ ഇടുക്കിൽ കുടുങ്ങിയ നിലയിൽ പുരുഷന് സമാനമായ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് അനുമാനം മൂന്ന് മാസത്തോളം പഴക്കം ഉണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം. 176 സെൻറീമീറ്റർ ഉയരമുള്ളതാണ് മൃതദേഹം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് മേൽനടപടികൾ നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

إرسال تعليق

0 تعليقات