banner

അറയ്ക്കല്‍ ബീവി വിടവാങ്ങി, സുല്‍ത്താന ആദിരാജ മറിയുമ്മ ഓർമ്മയാകുമ്പോൾ!

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിലെ മുപ്പത്തിയൊമ്പാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞുബീവി ഓർമ്മയായി. 87 വയസായിരുന്നു. ഖബറടക്കം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വൈകിട്ട് നടക്കും.

കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍. അറയ്ക്കല്‍ മ്യൂസിയത്തിന്റെ ഭരണാധികാരി കൂടിയാണ് അറയ്ക്കല്‍ ബീവി. അറയ്ക്കല്‍ തറവാട്ടില്‍ ഏറ്റവും മുതിര്‍ന്ന പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. ഇത്തരത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അധികാര കൈമാറ്റം നടക്കുന്നു എന്നതാണ് അറയ്ക്കല്‍ രാജവംശത്തിന്റെ പ്രത്യേകത. സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടര്‍ന്ന് 2019 മെയിലാണ് അറയ്ക്കല്‍ സ്വരൂപത്തിന്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്.

മദ്രാസ് പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.

إرسال تعليق

0 تعليقات