banner

പിതാവും അഞ്ച് വയസ്സുകാരനായ മകനും വാഹനാപകടത്തിൽ മരിച്ചു; അമ്മയ്ക്ക് പരിക്ക്


കഴക്കൂട്ടം : വാഹനാപകത്തിൽ ഒരു കുടുംബത്തിലെ അഞ്ച് വയസ്സുകാരനുൾപ്പെടെ രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്ക്. കഴക്കൂട്ടം ടി എസ് സി ആശുപത്രിക്ക് സമീപത്തെ ബൈപ്പാസ് റോഡിലാണ് വാഹനാപകടമുണ്ടായത്. സംഭവത്തിൽ പിതാവും അഞ്ചു വയസ് കാരനായ മകനും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.

തൃശൂർ സ്വദേശികളെന്ന് കരുതുന്ന രാജേഷ് (36), മകൻ റിത്തിക്ക് (5) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മരിച്ച രാജേഷിന്റെ ഭാര്യ സുജിതയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കിഴക്കേകോട്ടയിൽ നിന്നും വെഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് യാത്രക്കാരെ ഇറക്കാനായി നിർത്തുന്നതിനിടെ പുറകെ നിന്നും വന്ന രാജേഷ് ഓടിച്ചിരുന്ന ആക്ടിവ സ്കൂട്ടർ ബസിന് പുറകിൽ ഇടിച്ച് കയറുകയായിരുന്നു.
ഗുരുതരപരിക്കറ്റ മൂന്ന് പേരേയും ആശുപത്രിയിൽ എത്തി ല്ലെങ്കിലും രാജേഷിന്റെയും മകൻ റിത്തിന്റെയും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

إرسال تعليق

0 تعليقات