banner

ഡിസംബർ രണ്ടിന് മരയ്ക്കാർ തിയേറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാൻ

മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന്  തീയറ്ററുകളിൽ റിലീന് ചെയ്യുമെന്ന്. മന്ത്രി സജി ചെറിയാന്‍. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തീയറ്റര്‍ ഭാരവാഹികളുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി എന്‍ കരുണ്‍ എന്നിവരുമായി നടത്തിയ നിർണ്ണാായക ചര്‍ച്ചയിലാണ് അന്തിമ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്.

റിലീസിംഗ് സംബന്ധിച്ച് യാതൊരു ഉപാധികളുമില്ലാതെ എല്ലാ തീയറ്ററുകളിലും സിനിമ പ്രദര്‍പ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മലയാള സിനിമയുടെ നിലനില്‍പ്പിന് വേണ്ടി വലിയ വിട്ടുവീഴ്ചയാണ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത്.
മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സര്‍ക്കാരിനോട് വലിയ സഹകരണമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

إرسال تعليق

0 تعليقات