ആശുപതി ജംഗ്ഷനിൽ ഡ്യൂട്ടിയിൽ ആയിരുന്ന എസ്ഐയുടെ മരണ വാർത്ത ആർക്കും വിശ്വസിക്കാൻ കഴിയാത്ത തരത്തിലാണ്. മരണത്തിന് തൊട്ടു മുൻപും ഔദ്യോഗിക കൃത്യങ്ങളിൽ കർമ്മ നിരതനായിരുന്നു അദ്ദേഹമെന്നും വ്യത്തങ്ങൾ സൂചിപ്പിച്ചു.
അടുത്തിടെയാണ് റെയിൽവേ പൊലീസിൽ നിന്നും തിരികെ പൊലീസ് സേനയിൽ ഗ്രേഡ് എസ്.ഐയായി ചാർജ്ജെടുത്തത്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സി.സി ജോൺസൻ ആണ് ടിപ്പർ ലോറി ഇടിച്ചു മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
0 تعليقات