banner

അയൽക്കാരിയായ വീട്ടമ്മയെ കയറിപിടിച്ച എസ്ഐ അറസ്റ്റിൽ

ഇടുക്കി :  വീട്ടമ്മയെ കയറിപിടിച്ച എസ് ഐയെ അറസ്റ്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. ഇടുക്കി കരിങ്കുന്നത്താണ് സംഭവം.

ഈ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പിടിയിലായ ബജിത് താമസിക്കുന്ന അപ്പാർട്ട്മെന്റിന് അടുത്തുള്ള അപ്പാർട്മെന്റിലെ വീട്ടമ്മക്ക് നേരെയാണ് ഇന്നലെ പ്രതിയിൽ നിന്നും അതിക്രമം ഉണ്ടായതായി പറയപ്പെടുന്നത്. 

അതിക്രമം ഉണ്ടായതിനെ പിന്നാലെ വീട്ടമ്മ പൊലീസിൽ  അഭയം തേടി. തുടർന്ന് കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും. പരാതി സ്വീകരിച്ച സ്റ്റേഷൻ സംഘം. പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, കൃത്യം നടക്കുന്ന സമയം പിടിയിലായ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ മദ്യലഹരിയിലായിരുന്നോ എന്നതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

إرسال تعليق

0 تعليقات