banner

പരസ്പരം മിണ്ടാൻ സമ്മതിച്ചില്ല, കാമുകിയുടെ പിതാവിനെ കത്തികൊണ്ട് തലയ്ക്ക് കുത്തിയ 19കാരൻ പിടിയിൽ

മഹാരാഷ്ട്ര : പരസ്പരം സംസാരിക്കാൻ അനുവദിക്കാത്തതിന് കാമുകിയുടെ പിതാവിനെ 19 കാരൻ ആക്രമിച്ചു. യുവാവിൻ്റെ കത്തി കൊണ്ടുള്ള ആക്രമണത്തിൽ 49 കാരനായ കാമുകിയുടെ പിതാവിന് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ ദിവണ്ടിയിലാണ് സംഭവം. ഇതിനെ തുടർന്ന് ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം മുഹമ്മദ് അൻസാരിക്കാണ് പരിക്കേറ്റത്. അൻസാരി സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് പ്രതിയുടെ ആക്രമണം നടന്നത്. സംഭവത്തിൽ പ്രതിയായ അർബാജ് ഖാൻ സംസാരിക്കാൻ എന്ന തരത്തിൽ അദ്ദേഹത്തെ സമീപിക്കുകയും, ഈ അവസരത്തിൽ തന്റെ മകളെയും മരുമകളെയും അനാവശ്യമായി വിളിക്കുകയും പിന്തുടരുകയും ചെയ്യരുതെന്ന് അൻസാരി പ്രതിയോട് പറഞ്ഞു.

ഇതിൽ ഉടലെടുത്ത വാക്കേറ്റം ആക്രമാസക്തമായി തുടർന്ന് പ്രതിയായ 19കാരൻ അൻസാരിയെ തലയിൽ കത്തി കൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അൻസാരിയെ വഴിയാത്രക്കാർ കാണുമ്പോൾ അദ്ദേഹം രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. 

സമീപത്തുണ്ടായിരുന്ന പ്രതി വഴിയാത്രക്കാർ എത്തുന്നതിന് മുമ്പ് ഓടി രക്ഷപ്പെട്ടു. പിന്നാലെ  ഇയാളെ പിടികൂടാൻ പോലീസ്, പ്രത്യേക സംഘം രൂപീകരിച്ച്  മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയതായാണ് വിവരം.

إرسال تعليق

0 تعليقات