banner

കിളിമാനൂരിൽ വയോധികൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു


കിളിമാനൂര്‍ : പുല്ലയില്‍ കടവിൽ 65 വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഇതു വരെയും
ആളിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കടവില്‍ കുളിയ്ക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ കിളിമാനൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കിളിമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

إرسال تعليق

0 تعليقات