banner

ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതി, രണ്ട് പേർ അറസ്റ്റിൽ

മുംബൈ : മുംബൈയിൽ ഭർത്താവും സുഹൃത്തും ചേർന്ന്  യുവതിയെ കൂട്ടബലാത്സംഗത്തിന്  ഇരയാക്കിയതായി പരാതി. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ  ചെയ്ത പൊലീസ്  ഇവരുടെ ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ്  ചെയ്യുകയും ചെയ്തു. 

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പിറന്നാളാഘോഷത്തിൻ്റെ പേരിലാണ് യുവതിയെ ഭർത്താവ്  കൂട്ടിക്കൊണ്ടുപോയത്. രാത്രി എട്ടരയോടെ പ്രതിയും യുവതിയും സുഹൃത്തിന്‍റെ ഫ്ലാറ്റി ലെത്തി. അവിടെവെച്ച്  അവർ മദ്യപിക്കുകയും ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാത്രി 11ഓടെ യുവതിയും ഭർത്താവും തിരിച്ച്  വീട്ടിലെത്തി. ഭീഷണി വകവെക്കാതെ യുവതി സംഭവം അടുത്ത ബന്ധുവി േനാട്  വെളിപ്പെടുത്തി. അവർ മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് , ശനിയാഴ്ച രാവിലെ യുവതി  ഭർത്താവിനും സുഹൃത്തി നുമെതിരെ പൊലീസ്  സ് റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയെ മെഡിക്കൽ പരിശോധനക്ക്  വിധേയമാക്കി. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ്  ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ്  ചെയ് തത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തെ പൊലീസ്  കസ്റ്റഡിയിൽ വിട്ടു.

إرسال تعليق

0 تعليقات