banner

അഞ്ചാലുംമൂട് പെട്രോൾ പമ്പിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

അഞ്ചാലുംമൂട് : യൂത്ത് കോൺഗ്രസ് തൃക്കടവൂർ  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനംപ്രതി പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരെ ബിജെപിയുടെ അഴിമതി ഭരണത്തിനെതിരെയും പമ്പിനു മുന്നിൽ  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. 

മണ്ഡലം പ്രസിഡന്റ്  മഹേഷ് മനു  അധ്യക്ഷത വഹിച്ചു മുൻ ജില്ലാ പഞ്ചായത്ത് അംഗം പുന്തല മോഹൻ ഉദ്ഘാടനം ചെയ്തു ഡിജോ ദിവാകരൻ സ്വാഗതം ചെയ്തു  കെഎസ്‌യു മണ്ഡലം പ്രസിഡന്റ് ഷിബു, മണ്ഡലം ഭാരവാഹികൾ നൗഷാദ്, അനന്തു, നന്ദു, ബിനീഷ്,ചന്തു, രാഹുൽ, സുധി തുടങ്ങിയവർ നേതൃത്വം നൽകി

إرسال تعليق

0 تعليقات