banner

അഞ്ചാലുംമൂട്ടിൽ ബെർത്ത് ഡേ പാർട്ടി കഴിഞ്ഞു വന്ന ദമ്പതികൾക്ക് നേരെ ആക്രമണം; പൊലീസിനെതിരെ ആരോപണങ്ങൾ, നീതി ലഭിക്കും വരെ പ്രതിഷേധിക്കുമെന്ന് യൂത്ത് ഫ്രണ്ട്

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നീതി ലഭിക്കുനില്ലെന്നാരോപണവുമായി ദമ്പതികൾ. അഞ്ചാലുംമൂട് വന്മള സ്വദേശിയായ ദമ്പതികളാണ് സ്റ്റേഷൻ അധികാരികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 

പൊലീസിൻ്റെ ഭാഗത്ത് നിന്ന് നീതികരിക്കാൻ കഴിയാത്ത നിലപാടാണ് ഉണ്ടായതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കേരള കോൺഗ്രസ്സ് (ബി) യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബിജു കരുവ പറഞ്ഞു. പൊലീസിൻ്റെ ഇത്തരത്തിലുള്ള നിലപാടുകൾ തിരുത്തേണ്ടതാണെന്ന് യൂത്ത് ഫ്രണ്ട് നേതാവ് ദിലീപ് അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

കഴിഞ്ഞ 21/12/2021-നാണ് ദമ്പതികൾ പരാതി നൽകാൻ കാരണമായ അക്രമം ഉണ്ടായത്. ബർത്ത് ഡേ പാർട്ടിക്ക് പോയി തിരിച്ചു വരവേ യുവതിയേയും ഭർത്താവിനേയും പതിനഞ്ചോളം വരുന്ന അക്രമി സംഘം ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ ഇരുവർക്കും ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ തേ. ഇതേ രാത്രിയിൽ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഈ പരാതിയിൽ തുടരന്വേഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ദമ്പതികൾ ആരോപിച്ചു.

എന്നാൽ ആരോപണം പൊലീസ് പാടെ തള്ളി. കേസിൽ പൊലീസ് അന്വേഷണം നടത്തുകയും അതിൻ്റെ ഫലമായി സംഭവം സ്ഥലം സന്ദർശിച്ചതായും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ബർത്ത് ഡേ പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കൂട്ടയടിയാവുകയും സംഭവത്തിൽ ഇരു സംഘങ്ങളിലുള്ളവർക്കും പരിക്കുകളേൽകുകയും ചെയ്തു. ഇതിൻ പ്രകാരം രണ്ട് കേസുകൾ സ്റ്റേഷനിലെത്തിയതായും സ്റ്റേഷൻ വൃത്തങ്ങൾ പറഞ്ഞു. ഇവരെ തിങ്കളാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതായും അധികാരികൾ വ്യക്തമാക്കി.

إرسال تعليق

0 تعليقات