banner

മിഠായി നൽകാമെന്ന് പറഞ്ഞ് പത്ത് വയസ്സുകാരിയേയും, സുഹൃത്തിനെയും തട്ടികൊണ്ട് പോകാൻ ശ്രമം; കൊല്ലം സ്വദേശികൾ പിടിയിൽ

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയും പെൺകുട്ടിയേയും  കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ പിടികൂടി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തിൽ ലിബിൻ കുമാർ (32), ആലംമൂട് അനീഷ് ഭവനത്തിൽ അനീഷ് (31) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. 

മാറമ്പള്ളിക്ക് സമീപം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒൻപത് വയസ്സുള്ള പെൺകുട്ടിയേയും എട്ട് വയസ്സുകാരനേയും പ്രതികൾ മിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് കാറിൽ കയറ്റി. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. വെള്ള ടാക്സി കാറിലെത്തിയ ഇവർ കുട്ടികളോട് ഉമ്മ നൽകുമോയെന്ന് ചോദിച്ചതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇൻസ്‌പെക്ടർ ആർ.രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസൺ, എസ്.സി.പി.ഒ മാരായ മീരാൻ, സുബൈർ, ധന്യ മുരളി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

إرسال تعليق

0 تعليقات