banner

മദ്യപാനം ചോദ്യം ചെയ്ത മകനെ അച്ഛൻ കുത്തി, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : ചെമ്പഴന്തിയിൽ മകനെ അച്ഛൻ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പ്രതി ഹബീബിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് സംഭവം.

രാവിലെ മുതല്‍ പിതാവ് ഹബീബ് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയാണ് ഇയാള്‍. മദ്യപാനത്തിനൊപ്പം ചീത്ത വിളിയും മകനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഉണ്ടായി.
സഹികെട്ട മകന്‍ പ്രതികരിക്കുകയും പിതാവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ഹബീബ് വീട്ടിലെ ഗ്ലാസ് ടീപ്പോ അടിച്ചുതകര്‍ത്ത് ചില്ലെടുത്ത് മകനെ കുത്തുകയായിരുന്നു.

إرسال تعليق

0 تعليقات