banner

കൊല്ലത്ത് വീട്ടമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം : വീട്ടമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അഞ്ചലിലാണ് സംഭവം. അഞ്ചൽ കൈപ്പള്ളി തൊള്ളൂർ  മാധവത്തിൽ സജി കുമാറിൻറെ ഭാര്യ സജിത (36) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന.

രാവിലെ കിണറ്റിൽ ചാടിയ സജിതയെ കിണറ്റിൽ നിന്നും പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.  

إرسال تعليق

0 تعليقات