banner

കെ-റെയിൽ മുന്നോട്ട് തന്നെ, വീടുകളില്‍ നേരിട്ടെത്തി പ്രചാരണം ശക്തമാക്കി സിപിഎം

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കായി വീടുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ തീരുമാനവുമായി സിപിഎം. വീടുകളില്‍ നേരിട്ടെത്തി കെ റെയിൽ വിശദമാക്കിയുള്ള വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി ലഘു ലേഖകള്‍ വീടുകളിലെത്തിച്ച് ജനങ്ങൾക്ക് നൽകും.

കെ റെയില്‍ എതിര്‍പ്പിനു പിന്നില്‍ യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടാണെന്നും ഇത് കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും തുട.കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കും,പദ്ധതി കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ലെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നതുമടക്കം കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ.

സില്‍വല്‍ ലൈന്‍ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും ലഘുലേഖയില്‍ വിമര്‍ശനമുണ്ട്.

إرسال تعليق

0 تعليقات