ഇന്ന് രാവിലെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന നൽകിയ ഗാർഹിക പീഡന പരാതിയിന്മേൽ പൊലീസ് വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് യുവതി സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ചത്. മാത്രമല്ല, യുവതിയുടെ പരാതി പിൻവലിച്ചില്ലെങ്കിൽ ഭർത്യ വീട്ടുകാരെ പീഡിപ്പിച്ചെന്ന് കാട്ടി കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
എന്നാൽ പൊലീസ് വൃത്തങ്ങൾ ആരോപണം പാടെ തള്ളി. യുവതിയുടെ പരാതിന്മേൽ മതിയായ തെളിവുകളില്ല. അതുകൊണ്ടാണ്ട് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
0 تعليقات