banner

അഞ്ചാലുംമൂട് ജംഗ്ഷനിൽ യുവാക്കൾക്ക് നേരെ വധശ്രമം; പിടിയിലായ പ്രതികൾ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബളിനെ ആക്രമിച്ചതായി പൊലീസ്, പ്രതികളുടെ നാടകീയ നീക്കത്തിൽ സർക്കാരിന് നഷ്ടം അയ്യായിരം!


അഞ്ചാലുംമൂട് ജംഗ്ഷനിൽ വച്ച് വഴിയാത്രക്കാരനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും മറ്റൊരാളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന സമയം സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ പോലീസ് കോൺസ്റ്റബിൾ ആയ അജി മോളെ ദേഹോപദ്രവം ഏൽപ്പിക്കുകയും യൂണിഫോമിൽ പിടിച്ച് വലിക്കുകയും കൈപിടിച്ച് തിരിക്കുകയും നെഞ്ചത്ത് ചവിട്ടിയും ആക്രമിച്ചതിലേക്കും സ്റ്റേഷനിലെ ഉപകരണങ്ങൾ അടിച്ച് നശിപ്പിച്ച് 5000 രൂപയുടെ നഷ്ടമുണ്ടാക്കിയതിലേക്കും ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരിയിൽ അയനിയിൽ വീട്ടിൽ നിന്നും തൃക്കരുവ വില്ലേജിൽ പ്രാക്കുളം ചേരിയിൽ തണലിടം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന 23 വയസ്സുള്ള ഉണ്ണി എന്ന് വിളിക്കുന്ന സൂരജ്, ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരിയിൽ ധർമ്മശാസ്താക്ഷേത്രത്തിനു കിഴക്കുമാറി പഴമ്പള്ളി മഠത്തിൽ 23 വയസ്സുള്ള ശരത് എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അഞ്ചാലുംമൂട് ജംഗ്ഷനിൽ വച്ച് പ്രതികൾ അമ്പാടി ഫ്ലവർ സ്റ്റോർ നടത്തിപ്പുകാരനായ അജി എന്നയാളെയാണ് ഇവർ ആദ്യം ആക്രമിച്ചത്. തത്സമയം അത് നോക്കി നില്ക്കുകയും അഭിപ്രായം പറഞ്ഞതിലുള്ള വിരോധത്താലാണ് പ്രതികൾ തൃക്കരുവ വില്ലേജിൽ നടുവില ചേരിയിൽ കാഞ്ഞിയിൽ പടിഞ്ഞാറ്റയിൽ വീട്ടിൽ ഉല്ലാസ് എന്നയാളെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന സമയം പ്രതികൾ സ്റ്റേഷനിൽ വച്ചും അക്രമപ്രവർത്തനങ്ങൾ തുടർന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് തൽസമയം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ ആയ അജി മോളെ ആക്രമിച്ചത് ഇരു സംഭവങ്ങൾക്കും പോലീസ് ഇവർക്കെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. 

അഞ്ചാലുംമൂട് സിഐ ശ്രീ ദേവരാജൻറെ നേതൃത്വത്തിൽ എസ് എമാരായ ശ്യാം.ബി, ഹരികുമാർ.എൻ.ജെ, ജയപ്രകാശൻ.വി, പ്രദീപ്കുമാർ. എസ്, ലഗേഷ് കുമാർ. പി. എസ്, അസിസ്റ്റൻറ് പോലീസ് സബ് ഇൻസ്പെക്ടറായ ബിജു.വി, സിപിഓ മാരായ സുമേഷ്, ഹോം ഗാർഡുകൾ ആയ നജീബ്, വിക്ടർ എന്നിവർ ചേർന്ന് ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ  പ്രതികളെ റിമാൻഡ് ചെയ്തു. 

إرسال تعليق

0 تعليقات