banner

പ്ലസ് വൺ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് മരത്തിലിടിച്ച് മൂന്നുപേരും മരിച്ചു

തിരുവനന്തപുരം :  ബൈക്ക് അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശി ബിനീഷ് (16) പേരൂർക്കട സ്വദേശികളായ സ്റ്റെഫിൻ(16) മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. വഴയില പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നൂ. പ്ലസ് വൺ വിദ്യാർത്ഥികളായ ഇവർ ഒരു ബൈക്കിൽ സഞ്ചരിക്കവെയാണ് നിയന്ത്രണംവിട്ട് അപകടമുണ്ടായത്.

إرسال تعليق

0 تعليقات