സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. സ്ഥലത്ത് നിന്ന് വിൽപനയ്ക്ക് വേണ്ടി സൂക്ഷിച്ച് വച്ചിരുന്ന 40,000 രൂപയോളം വില വരുന്ന 2.14 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. വൈത്തിരി സ്വദേശികളായ ഷെഫീഖ് സി.കെ, ജംഷീർ ആർ.കെ, പ്രജോഷ് വർഗീസ്, കോഴിക്കോട് സ്വദേശിയായ റഷീദ് സി.പി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഹോംസ്റ്റേയിൽ റെയ്ഡ് നടത്തിയത്.
0 تعليقات