banner

മാളുകൾ പാർക്കിങ് ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി : മാളുകളിൽ പാർക്കിങിനായി ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇടപ്പള്ളി ലുലു മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്കോ ലൂയിസ്, പോളി വടക്കൻ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണച്ചാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ്റെ പരാമർശം.

ഹർജി കേട്ട കോടതി മാളുകളിൽ പാർക്കിങിനായി ഫീസ് ഈടാക്കുന്നത് അനുവദിച്ചാൽ പിന്നീഡ് ലിഫ്റ്റ് സർ‌വീസിനും ഫീസ് ഈടാക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും പരാമർശം നടത്തി.


എന്നാൽ, പാർക്കിങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

إرسال تعليق

0 تعليقات