banner

കൊല്ലത്ത് വൈദീകനും യുവാവും സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ ഉമ്മറത്തേക്ക് ഇടിച്ചുകയറി

കൊല്ലം : വൈദീകനും യുവാവും സഞ്ചരിച്ച കാർ സ്വകാര്യ വ്യക്തിയുടെ സിറ്റൗട്ടിലേക്ക് ഇടിച്ചിറങ്ങി. കൊട്ടാരക്കര പൂവറ്റൂർ റോഡിൽ പെരുംകുളത്താണ് സംഭവം. അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് 10 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. 

ഏകദേശം രണ്ട് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് പൂവറ്റൂർ റോഡിൽ പെരുംകുളത്തേക്ക് പോയ കാറാണ് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ സിറ്റൗട്ടിലേക്ക് ഇടിച്ചിറങ്ങി അപകടമുണ്ടായത്. ലഭിക്കുന്ന പ്രാഥമിക വിവര പ്രകാരം കാറിൽ വൈദീകനും മറ്റൊരു യുവാവുമാണ് ഉണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കുകളില്ല.

റോഡിൽ നിന്ന് പത്ത് മുതൽ പതിനഞ്ച് അടി താഴ്ച്ചയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സംഭവ സമയം വീടിന് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് ഗൃഹനാഥനും മറ്റും വന്ന് നോക്കുന്നത് അപകടത്തിൽ വാഹനം ഏകദേശം പൂർണ്ണമായും തകർന്നിട്ടുണ്ട് വീടിന് മുൻ വശത്തും കാര്യമായ കേട് പാടുകൾ സംഭവിച്ചു.

കാറിൻ്റെ ഗ്ലാസ് തകർത്താണ് നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. പുറത്തിറങ്ങിയ ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം.

إرسال تعليق

0 تعليقات