banner

അഞ്ചാലുംമൂട്ടിൽ, സ്കൂട്ടറിൽ സഞ്ചരിച്ച ആളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ

അഞ്ചാലുംമൂട് : ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവിൻ്റെ തലയിൽ വെട്ടി പരിക്കേല്പ്പിക്കുകയും ജീവഹാനി വരുത്തുന്ന തരത്തിലേക്കുള്ള ആക്രമം ചെയ്യുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി. പനയം ശ്രീദേവി വിലാസം വീട്ടിൽ നിധീഷ് - നെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ നിധീഷും മറ്റ് കണ്ടാലറിയാവുന്ന 4 പേരും ചേർന്ന്
കരുവ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നിന്നും വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവാവിനെ പനയം അമ്പലത്തിന് സമീപമുള്ള റോഡിൽ വച്ച്, സ്കൂട്ടർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു

തുടർന്ന്, ഉന്തും തള്ളും നടന്ന സമയം പ്രതികൾ സ്ഥലത്തിന് സമീപം പുല്ലുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന വാൾ എടുത്തു കൊണ്ടുവന്ന് ഒന്നാംപ്രതിയായ നിധീഷ് അസ്ലമിൻറെ തലയിൽ ആഞ്ഞ് വെട്ടുകയും വലതു കൈത്തണ്ടയിൽ കൊണ്ട് മുറിവ് ഉണ്ടാവുകയും വീണ്ടും വാളുകൊണ്ട് തലയിൽ വെട്ടുകയും വാൾ, തലയിൽ മധ്യഭാഗത്തായി കൊണ്ട് തലയിൽ മുറിവ് ഉണ്ടാകുകയും തുടർന്ന് ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ ചേർന്ന് ആവലാതിക്കാരനെ ഇടിക്കട്ട പോലുള്ള ആയുധംകൊണ്ട് ഇടിച്ച് ചതവ് ഉണ്ടാക്കുകയും അടിച്ചും ഇടിച്ചും ചവിട്ടിയും തള്ളി താഴെയിട്ട് ദേഹോപദ്രവം ഏൽപ്പിച്ചും മരണം വരെ സംഭവിക്കുമായിരുന്ന കുറ്റം ചെയ്തിരിക്കുന്നു. 

അഞ്ചാലുംമൂട് എസ് എച്ച് ഓ ആയ സി.ദേവരാജൻറെ നേതൃത്വത്തിൽ എസ് ഐ മാരായ ശ്യാം, ബാബുക്കുട്ടൻ പിള്ള, എ എസ് ഐ ഓമനക്കുട്ടൻ, സി പി ഓ മാരായ മുഹമ്മദ് ഷാഫി, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

إرسال تعليق

0 تعليقات