banner

വീടിന് നേരെ പടക്കമെറിഞ്ഞ കേസിൽ യുവാക്കൾ പൊലീസിൻ്റെ പിടിയിലായി

ഉഗ്രൻ സ്ഫോടനശേഷിയുള്ള പടക്കങ്ങൾ എറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കരിക്കകം സ്വദേശികളായ ഹരികൃഷ്ണൻ (28), സാമുവൽ ജോയി (20) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അർധരാത്രി ഉളിയാഴ്ത്തുറ കൈതക്കുഴി ഷാലു ഭവനിൽ രാജേന്ദ്രന്‍റെ വീടിന് നേരെയാണ് അക്രമണം നടന്നത്. 

രാജേന്ദ്രന്‍റെ മകൻ ഷാലുവിനോട് പണം ചോദിച്ചിട്ട് നൽകാത്തതിനുള്ള വൈരാഗ്യമാണ് പടക്കമേറിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിൽ പോയ പ്രതികളെ പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ഹക്കിം, ജിഹാനിൽ, രതീഷ്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

إرسال تعليق

0 تعليقات