banner

നോക്കി വായിക്കുന്ന യന്ത്രം തകരാറിലായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു; ട്രോൾ പൂരം

ന്യൂഡൽഹി : വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ടെലിപ്രോംപ്റ്റർ സംവിധാനം പണിമുടക്കിയതിനെത്തുടർന്നാണ് ഇത്തരത്തിൽ പ്രസംഗം തടസ്സപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇതോടെ സംസാരിക്കാൻ ബുദ്ധിമുട്ടുന്ന മോദിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പ്രസംഗിക്കവേ പെട്ടെന്ന് പ്രധാനമന്ത്രി പ്രസംഗം നിർത്തുകയും അല്പപനേരം ചുറ്റും നോക്കിയ ശേഷം "നിങ്ങൾക്ക് എന്നെ കേൾക്കാൻ കഴിയുന്നില്ല അല്ലേ?" എന്ന് ചോദിക്കുകയായിരുന്നു. എന്നാൽ ഉടൻ മറുപടിയായി "എനിക്ക് താങ്കളെ കേൾക്കാം സംസാരം തുടർന്നോളൂ" എന്ന് ചർച്ചയുടെ മോഡറേറ്റർ പറയുന്നുണ്ടെങ്കിലും പ്രസംഗം തുടരാനാകാതെ ബുദ്ധിമുട്ടുന്ന പ്രധാനമന്ത്രിയെ വീഡിയോയിൽ കാണാം. 

കേവലം പ്രസംഗത്തിനെങ്കിലും ഈ വിഷയത്തേക്കുറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി പഠിക്കണമെന്നായി ഇടത് സംഘടകളുടെ ട്രോൾ. എന്നാൽ, ഹിന്ദി സിനിമയിലെ ഒരു പാട്ടിന്റെ വരികൾ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് ഇതിനെ പരിഹസിച്ചിരിക്കുന്നത്. നിരവധി രസകരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളത്തിലെ ചില ടോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട ട്രോളുകൾ താഴെ കാണാം



إرسال تعليق

0 تعليقات