തഴവായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഇവരടങ്ങിയ സംഘം സ്ഥാപത്തിലെത്തി അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ആക്രമിക്കുകയും സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ കടന്ന് പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പഠനോപകരണങ്ങളും ട്യൂട്ടോറിയും അടിച്ച് തകര്‍ത്തു.
മരണപ്പെട്ട വിദ്യാര്‍ത്ഥിയുമായി യാതൊരു വിധ ബന്ധവുമില്ലാത്ത വരായിരുന്നു അക്രമി സംഘം. സംഘത്തിലെ രണ്ട് പേരെ തഴവയിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തി എസ്സ്.ഐമാരായ വിനോദ് കുമാര്‍, അലോഷ്യസ് അലക്സാണ്ടര്‍, ധന്യ.കെ.എസ്, എ.എസ്സ്.ഐ മാരായ സിദ്ധിക്ക്, ഷാജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.
അതേ സമയം, കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. തഴവ എ.വി ഗവ. ഹൈസ്‌കൂള്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയായിരുന്നു. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 تعليقات