banner

മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരായ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരായ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ പച്ചക്കൊടി. എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

സംഘടനാ വിരുദ്ധതയുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ് ചെയ്യാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ജില്ലാ കമ്മിറ്റിയുടെ ഈ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. വർഷത്തേക്കാണ് സസ്പെൻഷൻ.

ജില്ലാ കമ്മിറ്റിയുടെ തീരുമാനം നടപടിക്രമങ്ങളുടെ ഭാഗമായി സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് നടപടി വൈകിയത്.

إرسال تعليق

0 تعليقات