banner

അന്തരിച്ച പ്രിയ സഹപ്രവർത്തകൻ സുരേഷിൻ്റെ കുടുബത്തിന് ആശ്വാസമേകാന്‍ ഡി.ഐ.ജി എത്തി

അകാലത്തില്‍ വേര്‍പ്പെട്ട സഹപ്രവര്‍ത്തകന്‍റെ നിരാലംബമായ കുടുബത്തിന് ആശ്വാസമേകാന്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി മുളങ്കാടകത്തെ വീട്ടിലെത്തി. കഴിഞ്ഞ ജനുവരി ഏഴിന് ഇരുമ്പ് പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പോലീസിലെ അതുല്യകലാകാരനായ എ.സുരേഷ്കുമാറിന്‍റെ കുടുംബത്തെ സമാശ്വസിപ്പിക്കാനാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍.നിശാന്തിനി ഐ.പി.എസ് എത്തിയത്. 

മുളങ്കാടകം ക്ഷേത്രത്തിന് പുറകിലുളള സുരേഷിന്‍റെ വീട്ടിലെത്തിയ ഡി.ഐ.ജി പ്രായമായ മാതവിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. സുരേഷിന്‍റെ സഹോദരനോടും ഭാര്യയോടും മക്കളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡി.ഐ.ജി കുടുംബത്തിനെ ആശ്വസിപ്പിക്കുന്നതിനായി ഒരു മണിക്കൂറോളം സുരേഷിന്‍റെ കുടുംബത്തിനൊപ്പം ചിലവഴിച്ചു. 

ഡി.ഐ.ജിക് ഒപ്പം ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി.ഐ.പി.എസ്, അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ എസ്.നാസറുദ്ദീന്‍, ജി.ഡി.വിജയകുമാര്‍, ബി.ഗോപകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ആര്‍.രതീഷ്, ഷെഫീക്, തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു. പോലീസ് ഗായകസദസിലെ നിത്യ സാന്നിദ്ധ്യമായിരുന്ന സുരേഷ്കുമാറിന്‍റെ കുടുംബത്തിന് ഡി.ഐ.ജിയുടെ സന്ദര്‍ശനം ആശ്വാസമായി. 

إرسال تعليق

0 تعليقات