തൃക്കരുവ : കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്നെ കൊണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്ത് നാടിന് ആശ്വാസമായ ആ കരങ്ങൾ ഇനിയില്ല. അഷ്ടമുടി, കല്ലുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ നൗഷാദ് (49) അന്തരിച്ചു. മതിലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോവിഡ് രണ്ടാം തരംഗം നാടിനെ മുൾമുനയിൽ നിർത്തിയപ്പോൾ, ആരോഗ്യ പ്രവർത്തകരോടൊപ്പം കോവിഡ് രോഗികളെ തന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിയ്ക്കുന്നതിനും ലക്ഷണമുള്ള ആളുകളെ ടെസ്റ്റ് എടുപ്പിയ്ക്കുവാനും ഭയലേശമില്ലാതെ ഓടി നടന്ന തൃക്കരുവ യുടെ "ഓട്ടോ ആബുലൻസ്" ഡ്രൈവർ. സിസ്വാർത്ഥമായ സേവനത്തിലൂടെ ആർക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം.
ഭാര്യ : സജീന
മക്കൾ - ബിലാൽ, ബിഷാർ
0 تعليقات