banner

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അവശനിലയിൽ

കൊല്ലം : യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതേ വീട്ടിൽ നിന്ന് തന്നെ ഭർത്താവിനെ അവശനിലയിൽ കണ്ടെത്തി. ഭാര്യയ കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചതായി പ്രാഥമികമായി ഉടലെടുത്ത സംശയം. കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കാലയിലാണ് സംഭവം. 

വെളിച്ചിക്കാല ജംഗ്ഷനിൽ  സാലു ഹൗസിൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷൈജുവിനെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഉച്ചയോടെ ഉറക്കം എഴുനേറ്റ ദമ്പതികളുടെ കുട്ടികളാണ് പിതാവിനെ മാതാവിനെയും അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പിതാവ് കുട്ടികൾക്ക് പനിക്ക് എന്ന് പറഞ്ഞ് ഗുളിക നൽകിയിരുന്നു. ഇത് ഉറക്ക ഗുളിക ആണോ എന്ന സംശയം ഉണ്ട് എന്നും ബന്ധപ്പെട്ടവർ ആരോപണം ഉന്നയിച്ചു.

 ഉച്ചക്ക് ശേഷം ഉറക്കം എന്നീറ്റ ഇളയ കുട്ടിയാണ് സംഭവം ആദ്യം കണ്ടത്. കുട്ടി കാണുമ്പോൾ പിതാവ് അർഥ ബോധാവസ്ഥയിലും മാതാവ് വായിൽ നിന്നും ചോര ഒക്കെ വരുന്ന നിലയിൽ നിശ്ചലാവസ്ഥയിലും ആയിരുന്നു. 

തുടർന്ന് കുട്ടി നാട്ട് കാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ട്കാർ അറിയിച്ചതിനെ തുടർന്ന് കണ്ണനല്ലൂർ പോലീസ് എത്തി പ്രതി എന്ന് സംശയിക്കുന്ന ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

വീട്ടിൽ  ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നും. ദിവസവും പിതാവ് മദ്യപിച്ചെത്തി തങ്ങളെ മർദ്ദിക്കാറുണ്ടെന്നും കുട്ടികളും ബന്ധുക്കളും പറഞ്ഞു. അസ്വാഭാവിക മരണത്തിന് കണ്ണനല്ലൂർ പോലീസ് കേസ് എടുത്തു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വിശദ വിവരങ്ങൾ അറിയാൻ കഴിയു  എന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മാർട്ടത്തിനായി ജില്ലാ ഹോസ്പിറ്റലിലേക്ക് അയച്ചു.

إرسال تعليق

0 تعليقات