അപകടത്തിൽ പരിക്കേറ്റ ഉണ്ണി വർക്കല മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകട നില തരണം ചെയ്തു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇരുവരെയും മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു; സംഭവം വർക്കലയിൽ
വർക്കല : മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി സുബി എന്ന് വിളിക്കുന്ന വികാസാണ് മരിച്ചത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അപകടത്തില്‍പ്പെട്ടവരെ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്.
0 تعليقات