banner

മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ 'പുഴു' ഒ.ടി.ടി. റിലീസിനെന്ന് റിപ്പോർട്ട്


മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ( ചിത്രമാണ് 'പുഴു' . മിക്ക സംസ്ഥാനങ്ങളിലും സിനിമാശാലകൾ 50% കപ്പാസിറ്റിയിൽ പ്രവർത്തിക്കുമ്പോൾ, മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒ ടി ടി റിലീസ് തിരഞ്ഞെടുക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യും. LetsOTT GLOBALന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഡിജിറ്റൽ റിലീസിനുള്ള അവകാശം സ്വന്തമാക്കിയതായി ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.പാർവതി തിരുവോത്താണ് നായിക. 

നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

إرسال تعليق

0 تعليقات