banner

കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്; മത്സരയോട്ടമെന്ന് നാട്ടുകാർ

കൊല്ലം :  കൊട്ടാരക്കര, കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ ബൈക്കിൽ അല്പം മുമ്പ് നടന്ന അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. അമിത വേഗതയിലെത്തിയ ആഡംബര ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എഴുകോൺ സ്വദേശിയായ ആദർശ് എന്ന യുവാവിനെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവാക്കളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെയും ബൈക്കിൻ്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. യുവാവിന് ഗുരുതര പരിക്കുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. 

മരണത്തിന് പോയി തിരിച്ചു വരികയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനത്തിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. കാറിൽ സഞ്ചരിച്ചിരുന്നവർക്ക് മറ്റ് പരിക്കുകൾ ഒന്നും തന്നെയില്ല. പൊലീസ് മേൽനടപടികൾ സ്വീകരിക്കുന്നു.

إرسال تعليق

0 تعليقات