banner

അതിരപ്പിള്ളിയിൽ ബൈക്ക് യാത്രക്കിടെ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂർ : അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തൻചിറ സ്വദേശി നിഖിലിന്‍റെ മകള്‍ ആഗ്നലിയ ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. 

നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിഖിലിനേയും ഭാര്യാപിതാവ് ജയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ട് പേരും അബോധവസ്ഥയിലാണ്.

പുത്തൻചിറ സ്വദേശികളായ നിഖിലിനും മകളും ബന്ധുവീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.

നാട്ടുകാർ ചേർന്ന് ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടാന ഭീഷണിയെക്കുറിച്ച് പ്രദേശവാസികൾ പലതവണ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات