banner

ബന്ധുവിനെ എയര്‍പോര്‍ട്ടിലാക്കിയ ശേഷം മടങ്ങി വരവേ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്, കുട്ടന്‍ എന്നിവരാണ് മരിച്ചത്. ബന്ധുവിനെ എയര്‍പോര്‍ട്ടിലാക്കിയ ശേഷം മടങ്ങിവരുമ്പോഴാണ് അപകടം നടന്നത്. കാറ് വെട്ടിപ്പൊളിച്ചാണ് മനോജിനെയും കുട്ടനെയും പുറത്തെടുത്തത്. 

എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വളവും തിരിവും ഏറെയുള്ള പ്രദേശമാണ് മോനിപ്പള്ളിഭാഗം. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നത് ഇവിടെ പതിവാണ്. കാറില്‍ ഇടിച്ചതിനു പിന്നാലെ ടോറസ് നിയന്ത്രണം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

അപകടത്തിൽ ടോറസ് ലോറി ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സോമനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു  അപകടമുണ്ടായത്. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങിയെത്തുകയായിരുന്നു ഇവർ. 

കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഷാപ്പിന് സമീപത്തുവെച്ച് എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. പോലീസെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.

إرسال تعليق

0 تعليقات