banner

ഒന്നാം തീയതി മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാൻ ആലോചന

തിരുവനന്തപുരം : അഷ്ടമുടി ലൈവ്. ഒന്നാം തീയതിയും ഡ്രൈ ഡേ മാറ്റി മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി മദ്യനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചന. ടൂറിസം മേഖലയില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കും. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നു കള്ളുഷാപ്പുകള്‍ക്കുള്ള ദൂരപരിധി കുറയ്ക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പുതിയ മദ്യനയം മാര്‍ച്ച് 25ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം തീയതിയില്‍ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അവധി എടുത്തു മാറ്റണമെന്നു ബെവ്‌കോയും ബാറുടമകളും നേരത്തെ മന്ത്രിതല സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നാം തീയതി അവധിയാണെങ്കിലും കരിഞ്ചന്തയില്‍ മദ്യം സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

ടൂറിസം മേഖലയില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കണമെന്ന ആവശ്യം ടൂറിസം വകുപ്പാണ് മുന്നോട്ട് വച്ചിരിക്കുന്നത്. കള്ളുഷാപ്പുകള്‍ക്കും ബാറുകള്‍ക്കും മേഖലയില്‍ അനുമതി ലഭിച്ചേക്കും. ഗുണനിലവാരം ഉറപ്പാക്കുന്നവര്‍ക്ക് മാത്രമാകും ലൈസന്‍സ് പുതുക്കി നല്‍കുക. ഇക്കാര്യങ്ങളില്‍ എക്‌സൈസ് വകുപ്പ് തയാറാക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫും ചര്‍ച്ച ചെയ്തതിനുശേഷമാകും അന്തിമാനുമതി.

إرسال تعليق

0 تعليقات