banner

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ഡോക്ടർക്ക് ആറ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം : പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ഡോക്ടർക്ക് ആറ് വര്‍ഷം കഠിന തടവ്. മനോരോഗ വിദഗ്ദ്ധന്‍ ഡോ.ഗിരീഷാണ് പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

സംസ്ഥാനത്ത് അദ്യമായിട്ടാണ് ഒരു പോക്‌സോ കേസില്‍ ഒരു ഡോക്ടര്‍ ശിക്ഷിക്കപ്പെടുന്നത്. വിധി പ്രകാരം ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ജഡ്ജി ആര്‍.ജയകൃഷ്ണനാണ് പ്രതിിയ്ക്ക് ശിക്ഷ വിധിച്ചത്. 

2017 ലാണ് സംഭവം. പ്രതിയുടെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് പറഞ്ഞാണ് കുട്ടിയെ ഡോക്ടറെ കാണിക്കാൻ രക്ഷിതാക്കൾ എത്തിയത്. ഇവിടെ വച്ചാണ് കുട്ടി പീഡനത്തിനിരയായത്.

إرسال تعليق

0 تعليقات