പരവൂർ : ഒന്നര വർഷത്തോളം സർക്കാർ ഒഫീസുകളിൽ കയറിയിറങ്ങി മനം മടുത്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കി.
മാല്യങ്കര സ്വദേശി സജീവനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കിയത്.
തൻ്റെ പേരിലുള്ള നാല് സെൻറ് സ്ഥലം ലോൺ ആവശ്യത്തിനായി ഭൂമി തരം മാറ്റി നൽകാനായി ഏകദേശം ഒന്നര വർഷത്തോളം സർക്കാർ ഒഫീസുകളിൽ കയറിയിറങ്ങുകയായിരുന്നു സജീവൻ. എന്നാൽ ഇതിന് അനുകൂലമായി ഉദ്യോഗസ്ഥർ ഫയൽ നീക്കിയിരുന്നില്ല. ഈ മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കുറിപ്പ് സൂചിപ്പിക്കുന്നത്.
മകളുടെ വിവാഹത്തിനായും മറ്റ് ആവശ്യങ്ങൾക്കായും ഭാരിച്ച ചിലവ് സജീവന് ഉണ്ടായിരുന്നു ഇതിലേക്കുള്ള ഏക മാർഗ്ഗമായിരുന്നു ലോൺ എടുക്കുക എന്നുള്ളത്. എന്നാൽ ആ പ്രതീക്ഷ മുടങ്ങിയതോടെ മനംനൊന്ത് വീടിന് അടുത്തുള്ള മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ലഭിച്ച കുറിപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 تعليقات