അപകടത്തില് വഴിയാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. അമിത വേഗതയിൽ വന്ന കാറാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കാറിലുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത 5 പേരായിരുന്നു. മുട്ടം തൈക്കാവിന് സമീപത്തുവെച്ചാണ് അപകടം.
മരിച്ച ബക്കർ കളമശ്ശേരിയിൽ ഗുഡ്ഷെഡിലെ ജോലി ചെയ്തുവരികയായിരുന്നു. നിയന്ത്രണംവിട്ട കാർ ദേശീയപാതയ്ക്ക് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഇവിടെ ചായ കുടിച്ചുകൊണ്ടിരിക്കുകകയായിരുന്ന ബക്കർ അപകടത്തിൽപെടുകയായിരുന്നു.
അപകടത്തിന് പിന്നാലെ അഞ്ച് കുട്ടികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടന്നാണ് വിവരം. കുട്ടികൾ കാർ ഉപയോഗിച്ച് എവിടെയെല്ലാം പോയി തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരുകയാണ്.
0 تعليقات