സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നതിങ്ങനെ.....
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ. ആദ്യം ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ഇവർ ആലുവയിൽ ട്രെയിൽ പാളം തെറ്റിയതോടെ ധൻബാദ് എക്‌സ്പ്രസിൽ കയറി യാത്ര തുടരുകയായിരുന്നു.
ട്രെയിനിൽ കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരി പൊടുന്നനെ കളി ചിരി അവസാനിപ്പിച്ച് ഉറുമ്പ് കടിച്ചെന്ന് പരിഭവം പറഞ്ഞ് ഓടിയെത്തിയത്. നഴ്‌സായ പിതാവ് സുജിത്തിൻ്റെ നിരീക്ഷണത്തിൽ കടിയേറ്റത് ഉറുമ്പിൽ നിന്ന് അല്ലെന്ന് വ്യക്തമായിരുന്നു. പിന്നാലെ കടിയേറ്റെന്ന് കുഞ്ഞ് ചൂണ്ടിക്കാട്ടിയ ഭാഗം നീര് വെച്ച് തുടങ്ങിയിരുന്നു.
കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലാക്കിയതോടെ ഇവർ എറണാകുളം സൗത്ത് സ്‌റ്റേഷനിൽ ഇറങ്ങി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തി പരിശോധന നടത്തുകയായിരുന്നു. അണലിയോ അതിനു സമാനമായ മറ്റേതോ പാമ്പോ ആണ് കുട്ടിയെ കടിച്ചതെന്നാണ് ഡോക്ടർമാരുടെ അനുമാനം. ഇനി ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കാൻ റെയിൽവേ ഏരിയാ മാനേജർക്കും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരാതി നൽകിയതായി സുജിത്ത് അറിയിച്ചു. നാല് ദിവസത്തെ ചികിത്സയ്‌ക്ക് കുട്ടിയെ വീട്ടിൽ തിരിച്ചെത്തിച്ചത്.
0 تعليقات