banner

അടൂരിൽ ആദ്യരാത്രി കഴിഞ്ഞ് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ

പത്തനംതിട്ട : അടൂരിൽ ആദ്യരാത്രി കഴിഞ്ഞ് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. കായംകുളം എം എസ് എച്ച് എസ് എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് യുവതിയുടെ പിതാവിൻ്റെ പരാതിയിൽ അറസ്റ്റിലായത്. 

കല്യാണം കഴിഞ്ഞ് ആദ്യരാത്രി ചെലവഴിച്ച ശേഷം ഇയാൾ സ്വര്‍ണവും പണവുമായി മുങ്ങുകയായിരുന്നു. ജനുവരി 30നായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ മുങ്ങിയത്. 

ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. പിന്നാലെയാണ് യുവതിയുടെ പിതാവ് ഇയാൾക്കെതിരെ അടൂര്‍ പൊലീസിൽ പരാതി നൽകുന്നത്.

إرسال تعليق

0 تعليقات