banner

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപുലർ ഫ്രണ്ട് ഡേ ആചരിച്ചു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഇന്ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിച്ചു. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഇന്ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. 

ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. പുത്തനത്താണിയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. കരമനയില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും വില്യാപ്പള്ളിയില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയും ഉദ്ഘാടനം നിര്‍വഹിച്ചു.

إرسال تعليق

0 تعليقات