banner

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കി

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്. 

എന്നാൽ 48 മണിക്കൂറിനിടയിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബായിൽ എത്തിയാലും കൊവിഡ് പരിശോധനയുണ്ടാകും.

പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനത്താവളത്തിൽ വച്ച് നടത്തേണ്ട പരിശോധനയാണ് റാപ്പിഡ് പിസിആർ പരിശോധന. ഈ പരിശോധനയിൽ പരാജയപ്പെട്ട നിരവധി പ്രവാസികൾക്കാണ് യാത്ര നടത്താതെ മടങ്ങേണ്ടി വന്നിട്ടുള്ളത്.


إرسال تعليق

0 تعليقات