banner

ഷവര്‍മയ്‌ക്ക് പത്ത് രൂപ കൂട്ടി: റസ്റ്റോറന്‍റ് ഉടമയെയും മക്കളെയും കുത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കൾ പിടിയിൽ

എറണാകുളം : റസ്റ്റോറന്‍റ് ഉടമയെയും മക്കളെയും കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഷവര്‍മയ്‌ക്ക് പത്ത് രൂപ കൂട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവാക്കൾ റസ്റ്റോറന്‍റ് ഉടമയെയും മക്കളെയും കുത്തി പരിക്കേല്‍പ്പിച്ചത്. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടില്‍ കിരണ്‍(25), ചെറുകുളം വീട്ടില്‍ നിഥിന്‍(27), അണിങ്കര വീട്ടില്‍ വിഷ്ണു(24) എന്നിവരാണ് നെടുമ്പാശ്ശേരി പൊലീസിന്‍റെ പിടിയിലായത്.

വ്യാഴാഴ്‌ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമ്ബാശ്ശേരി എയര്‍ പോര്‍ട്ടിനടുത്തുള്ള 'ഖാലി വാലി' എന്ന റസ്റ്റോറന്‍റിന്‍റെ ഉടമ അബ്ദുള്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവരെയാണ് പ്രതികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഷവര്‍മക്ക് 10 രൂപ അധികമായി എന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

കടയില്‍ 30,000 രൂപയുടെ വസ്തു വകകളും പ്രതികള്‍ നശിപ്പിച്ചു. കുത്തേറ്റ മുഹമ്മദ് റംഷാദ് സ്വകാര്യ ആശിപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. നിരവധി അബ്‌കാരി, കഞ്ചാവ് കേസുകളിലെ പ്രതികളാണ് പിടിയിലായ മൂന്നുപേരും.

ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഇഷ്ടികകളത്തില്‍ നിന്നും, ആവണം കോട് കപ്പത്തോട്ടത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

إرسال تعليق

0 تعليقات