banner

കൊല്ലത്ത് ആംബുലൻസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു; ആരോഗ്യ മന്ത്രി സ്ഥലം സന്ദർശിച്ചു

കൊല്ലം : കൊല്ലത്ത് ആംബുലൻസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കൊട്ടാരക്കര കരിക്കത്ത് വ്യാഴാഴ്ചയാണ് സംഭവം. കരിക്കം ഞാറവിള വീട്ടിൽ ബേബിയാണ് (75) മരിച്ചത്. പിന്നാലെ ഈ വഴി കടന്നു പോയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് തൻ്റെ ഔദ്യോഗിക വാഹനം നിർത്തി അപകട സ്ഥലം സന്ദർശിക്കുകയും പൊലീസ് ഉദ്യോഗസ്ഥരോട് അപകടം വിവരം ചോദിച്ചറിഞ്ഞു. കൃത്യമായി നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയതായാണ് വിവരം.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മൃതശരീരവുമായി തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന ആംബുലൻസ് സ്‌കൂട്ടറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാദത്തിൽ സ്‌കൂട്ടറും യാത്രികനും തെറിച്ചു വീഴുകയും, തൽക്ഷണം മരിക്കുകയും ആയിരുന്നു. സദാനന്ദപുരത്തു വീടിനോട് ചേർന്ന് കച്ചവടം നടത്തി വരുകയായിരുന്നു ബേബി.

നടപടികൾക്കായി മൃതദേഹം ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു. 

إرسال تعليق

0 تعليقات