banner

സുമതി വളവിവിന് സമീപം മരത്തിൽ കെട്ടി തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി!

തിരുവനന്തപുരം : സുമതി വളവിവിന് സമീപം മരത്തിൽ കെട്ടി തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. പാലോട് വനത്തിനുള്ളിലാണ് തിരിച്ചറിയാനാവാത്ത നിലയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയത്.

മരരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടമുള്ളത്. ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരും. ശരീരാവശിഷ്ടങ്ങൾ സ്ത്രീയുടേതാണോ പുരുഷൻ്റേതാണോ എന്ന് വ്യക്തമല്ല.

പാങ്ങോട് പൊലിസ് സ്റ്റേഷൻ അതിർത്തി ആയതിനാൽ സ്റ്റേഷൻ അധികരിക്കാണ് അന്വേഷണ ചുമതല. എന്നാൽ സ്റ്റേഷൻ പരിധിയിൽ അടുത്ത സമയങ്ങളിലൊന്നും മാൻ മിസിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം. പാങ്ങോട് പൊലീസ്  വിശദമായ അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات